Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIR INDIA

എ​യ​ർ ഇ​ന്ത്യ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് കു​റ​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് കു​​​​റ​​​​ച്ചു. യൂ​​​​റോ​​​​പ്പ്, യു​​​​കെ, വ​​​​ട​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ തു​​​​ട​​​​ങ്ങി​​​​യ റൂ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​നി​​​ര​​​ക്കി​​​ൽ ഏ​​​​പ്രി​​​​ൽ മാ​​​​സം ഉ​​​​യ​​​​ർ​​​​ത്തി​​​​യ ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജാ​​​​ണ് കു​​​​റ​​​​ച്ച​​​​ത്.

യൂ​​​​റോ​​​​പ്പ്, യു​​​​കെ റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 205 ഡോ​​​​ള​​​​ർ സ​​​​ർ​​​​ചാ​​​​ർ​​​​ജ് 125 ഡോ​​​​ള​​​​റാ​​​​യും വ​​​​ട​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ 280 ഡോ​​​​ള​​​​ർ ആ​​​​യി​​​​രു​​​​ന്ന​​​​ത് 200 ഡോ​​​​ള​​​​റാ​​​​യു​​​മാ​​​ണ് കു​​​​റ​​​​ച്ച​​​ത്. ഈ ​​​​റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​ൽ 10,000 രൂ​​​​പ​​​​യോ​​​​ളം കു​​​​റ​​​​വു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ഭ്യ​​​​ന്ത​​​​ര​​​സ​​​​ർ​​​​വീ​​​​സി​​​ലും മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​വീ​​​​സി​​​​ലും ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

എ​​​​യ​​​​ർ ഇ​​​​ന്ത്യക്കു പി​​​​ന്നാ​​​​ലെ ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യും വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് കു​​​​റ​​​​ച്ചേ​​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് അ​​​​റി​​​​യി​​​​ച്ച​​​​ത്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച എ​​​​ല്ലാ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​ണ്ണ​​​​വി​​​​ല കു​​​​ത്ത​​​​നെ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് കൂ​​​​ട്ടാ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി ഏ​​​റെ​​​ക്കു​​​റെ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​തോ​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​വി​​​​പ​​​​ണി​​​​യി​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല ബാ​​​​ര​​​​ലി​​​​ന് 70 ഡോ​​​​ള​​​​റി​​​​ലെ​​​ത്തി.

യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന​​​ക്ക​​​രാ​​​ർ അ​​​ന്തി​​​മ​​​മാ​​​കു​​​ക​​​യും ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ത്തു​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്താ​​​ൽ വി​​​ല ഇ​​​നി​​​യും താ​​​ഴു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

NRI

സാ​ൻ ഫ്രാ​ൻ​സി​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ "മ​ഹാ​രാ​ജ ലോ​ഞ്ച്' തു​റ​ന്ന് എ​യ​ർ ഇ​ന്ത്യ

സാ​ൻ ഫ്രാ​ൻ​സി​സ്കോ: എ​യ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ സി​ഗ്നേ​ച്ച​ർ "മ​ഹാ​രാ​ജ ലോ​ഞ്ച്' അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടെ​ർ​മി​ന​ലി​ൽ 3,300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​അ​ത്യാ​ധു​നി​ക ലോ​ഞ്ച് ശ​നി​യാ​ഴ്ച മു​ത​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും.

ഒ​രേ​സ​മ​യം 80 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ലോ​ഞ്ചി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ ഫ​സ്റ്റ് ക്ലാ​സ്, ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കും "മ​ഹാ​രാ​ജ ക്ല​ബ്' പ്ലാ​റ്റി​നം, ഗോ​ൾ​ഡ് അം​ഗ​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​യി കൂ​ടു​ത​ൽ സ്വ​കാ​ര്യ​ത​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​വും ഇ​വി​ടെ​യു​ണ്ട്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ന്ത്യ​ൻ ആ​തി​ഥേ​യ​ത്വ​വും സ​മ​ന്വ​യി​പ്പി​ച്ച് ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​യ​ർ ഇ​ന്ത്യ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ലോ​ഞ്ച് തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​ക്ക് ശേ​ഷം എ​യ​ർ ഇ​ന്ത്യ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സി​ഗ്നേ​ച്ച​ർ മ​ഹാ​രാ​ജ ലോ​ഞ്ചാ​ണി​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ - അ​ന്ത​ർ​ദേ​ശീ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ലൈ​വ് കൗ​ണ്ട​റു​ക​ളും ബാ​റും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

National

എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ ഫ​യ​ർ ഇ​ന്‍റി​ക്കേ​ഷ​ൻ ല​ഭി​ച്ച​താ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ എ​ഞ്ചി​നി​ൽ‌ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ 160ൽ ​അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

Business

ആ​റ് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഇ​​ന്ധ​​ന​​വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന​​തും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ ആ​​കാ​​ശ​​പാ​​ത​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് എ​​യ​​ർ ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ർ​​വീ​​സു​​ക​​ളി​​ൽ വ​​ൻ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം ഡ​​ൽ​​ഹി-​​ചി​​ക്കാ​​ഗോ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​റ് പ്ര​​മു​​ഖ വി​​ദേ​​ശ റൂ​​ട്ടു​​ക​​ളി​​ലെ സ​​ർ​​വീ​​സു​​ക​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ജൂ​​ൺ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലേ​​ക്കാ​​ണ് ഈ ​​ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഡ​​ൽ​​ഹി-​​ചി​​ക്കാ​​ഗോ റൂ​​ട്ടി​​നു പു​​റ​​മെ മും​​ബൈ-​​ന്യൂ​​യോ​​ർ​​ക്ക്, ഡ​​ൽ​​ഹി-​​ഷാ​​ങ്ഹാ​​യ്, ചെ​​ന്നൈ-​​സിം​​ഗ​​പ്പു​​ർ, മും​​ബൈ-​​ധാ​​ക്ക, ഡ​​ൽ​​ഹി-​​മാ​​ലി​​ദ്വീ​​പ് എ​​ന്നീ റൂ​​ട്ടു​​ക​​ളി​​ലെ വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഓ​​ഗ​​സ്റ്റ് വ​​രെ റ​​ദ്ദാ​​ക്കി​​യ​​ത്.

ഇ​​ന്ധ​​ന​​വി​​ല റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​തും പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചി​​ല വ്യോ​​മ​​പാ​​ത​​ക​​ൾ ഒ​​ഴി​​വാ​​ക്കി യാ​​ത്ര ചെ​​യ്യേ​​ണ്ടി വ​​രു​​ന്ന​​തും സ​​ർ​​വീ​​സു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ലാ​​ഭ​​ക്ഷ​​മ​​ത​​യെ ബാ​​ധി​​ച്ച​​താ​​യി ക​​മ്പ​​നി അ​​റി​​യി​​ച്ചു.

നി​​ല​​വി​​ൽ സ​​ർ​​വീ​​സു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ്ര​​തി​​മാ​​സം 1,200-ല​​ധി​​കം അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ങ്ങ​​ൾ എ​​യ​​ർ ഇ​​ന്ത്യ തു​​ട​​ർ​​ന്നും ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യും.

വ​​ട​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ആ​​ഴ്ച​​യി​​ൽ 33 സ​​ർ​​വീ​​സു​​ക​​ളും യൂ​​റോ​​പ്പി​​ലേ​​ക്ക് 47 സ​​ർ​​വീ​​സു​​ക​​ളും ബ്രി​​ട്ട​​നി​​ലേ​​ക്ക് 57 സ​​ർ​​വീ​​സു​​ക​​ളും നി​​ല​​നി​​ർ​​ത്തും. ഇ​​തി​​നു​​പു​​റ​​മെ ഓ​​സ്‌​​ട്രേ​​ലി​​യ, തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും സ​​ർ​​വീ​​സു​​ക​​ൾ തു​​ട​​രും.

സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കു​​ന്ന​​തു മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്ന യാ​​ത്ര​​ക്കാ​​ർ​​ക്ക് ടി​​ക്ക​​റ്റ് തു​​ക പൂ​​ർ​​ണ​​മാ​​യി തി​​രി​​കെ ന​​ൽ​​കാ​​നോ അ​​ല്ലെ​​ങ്കി​​ൽ സൗ​​ജ​​ന്യ​​മാ​​യി മ​​റ്റൊ​​രു തീ​​യ​​തി​​യി​​ലേ​​ക്കു മാ​​റ്റാ​​നോ ഉ​​ള്ള സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണെ​​ന്നും എ​​യ​​ർ ഇ​​ന്ത്യ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സാ​​ഹ​​ച​​ര്യം മെ​​ച്ച​​പ്പെ​​ടു​​ന്ന മു​​റ​​യ്ക്ക് നി​​ർ​​ത്തി​​വ​​ച്ച സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​ണ് ക​​മ്പ​​നി​​യു​​ടെ തീ​​രു​​മാ​​നം.

Business

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചെലവ് ചുരുക്കാന്‍ എയര്‍ ഇന്ത്യ

മും​​​​​ബൈ: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​ൻ സം​​​​​ഘ​​​​​ര്‍ഷ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ചെ​​​​​ല​​​​​വ് ചു​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​ഴി​​​​​ക​​​​​ളാ​​​​​ലോ​​​​​ചി​​​​​ച്ച് എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ. ക​​​​​ടു​​​​​ത്ത സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലൂ​​​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ലോ​​​ച​​​ന.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​തി​​​​​സ​​​​​ന്ധി ലോ​​​ക​​​ത്തെ ഒ​​​ട്ടു​​​മി​​​ക്ക വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ളെ​​​യും ബാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ര്‍ലൈ​​​​​ന്‍സ് ഈ ​​​​​മാ​​​​​സ​​​​​മാ​​​​​ദ്യം പ്ര​​​​​വ​​​​​ര്‍ത്ത​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

ഗു​​​​​രു​​​​​ഗ്രാ​​​​​മി​​​​​ലെ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ബോ​​​​​ര്‍ഡ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ചെ​​​​​ല​​​​​വു​​​ചു​​​​​രു​​​​​ക്ക​​​​​ല്‍ നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ ധാ​​​​​ര​​​​​ണ​​​​​യാ​​​​​യെ​​​​​ന്നാ​​​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​ക്കു​​​​​റി​​​​​ച്ചു പ​​​​​രാ​​​​​മ​​​​​ര്‍ശി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ക്ക് അ​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ല്‍ ചെ​​​​​ല​​​​​വു​​​​​ക​​​​​ള്‍ പ​​​​​ര​​​​​മാ​​​​​വ​​​​​ധി കു​​​​​റ​​​​​യ്ക്കാ​​​​​നും സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​ച്ച​​​​​ട​​​​​ക്കം പാ​​​​​ലി​​​​​ക്കാ​​​​​നും സി​​​​​ഇ​​​​​ഒ​​​​​യും മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റു​​​​​മാ​​​​​യ കാം​​​​​പെ​​​​​ല്‍ വി​​​​​ല്‍സ​​​​​ണ്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

നേ​​​​​ര​​​​​ത്തെ​​​​​ത​​​​​ന്നെ 10 മു​​​​​ത​​​​​ല്‍ 20 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ സ​​​​​ര്‍വീ​​​​​സു​​​​​ക​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​ത് മൂ​​​​​ന്നു​​ മാ​​​​​സ​​​​​ത്തേ​​​​​ക്കു ന​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. കൂ​​​​​ടാ​​​​​തെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ ശ​​​​​മ്പ​​​​​ള​​​​​മി​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​ധി​​​​​യി​​​​​ല്‍ വി​​​​​ടു​​​​​ന്ന​​​​​തി​​​​​നും ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ര്‍ട്ടു​​​​​ണ്ട്. സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല​​​​​ല്ലാ​​​​​ത്ത ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യാ​​​​​കും ശ​​​​​മ്പ​​​​​ള​​​​​മി​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​ധി​​​​​യി​​​​​ല്‍ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക.

ഇ​​​​​ന്ത്യ-​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ സം​​​​​ഘ​​​​​ര്‍ഷ​​​​​ത്തി​​​​​നു​​​ശേ​​​​​ഷം പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള വ്യോ​​​മ​​​പാ​​​​​ത ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​രി​​​​​നും പാ​​​​​ക്കി​​​​​സ്ഥാ​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള വ്യോ​​​​​മ​​​​​പാ​​​​​ത​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നോ​​​​​ട് താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ല. ഇ​​​​​തു​​​​​മൂ​​​​​ലം അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര റൂ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ദൂ​​​​​രം കൂ​​​​​ടി. ഇ​​​​​ത് ഇ​​​​​ന്ധ​​​​​ന​​​ക്ഷ​​​​​മ​​​​​ത കു​​​​​റ​​​​​ച്ചു. ഇ​​​​​റാ​​​​​ന്‍-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ല്‍-​​​​​അ​​​​​മേ​​​​​രി​​​​​ക്ക സം​​​​​ഘ​​​​​ര്‍ഷ​​​​​ത്തി​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ധ​​​​​ന വി​​​​​ല​​​​​യും കു​​​​​തി​​​​​ച്ചു​​​​​യ​​​​​ര്‍ന്നു.

പ്ര​​​​​തി​​​​​സ​​​​​ന്ധി​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍നി​​​​​ന്ന് ആ​​​​​രെ​​​​​യും പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടി​​​​​ല്ലെ​​​​​ന്ന് എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ ചീ​​​​​ഫ് ഹ്യൂ​​​​​മ​​​​​ന്‍ റി​​​​​സോ​​​​​ഴ്സ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ര​​​​​വീ​​​​​ന്ദ്ര കു​​​​​മാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. ശ​​​​​മ്പ​​​​​ള​​​​​വ​​​​​ര്‍ധ​​​​​ന ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ കാ​​​​​ല​​​​​താ​​​​​മ​​​​​സം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ബോ​​​​​ണ​​​​​സ് കു​​​​​റ​​​​​യ്ക്കാ​​​​​നും ശ​​​​​മ്പ​​​​​ള​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​വു​​​​​വ​​​​​രു​​​​​ത്താ​​​​​നും നി​​​​​ര്‍ദേ​​​​​ശ​​​​​മു​​​​​ണ്ട്. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മു​​​​​ത​​​​​ല്‍ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​കും ശ​​​​​മ്പ​​​​​ളം കു​​​​​റ​​​​​യ്ക്കു​​​​​ക. എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ശ​​​​​മ്പ​​​​​ള​​​​​പാ​​​​​ക്കേ​​​​​ജി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള​​​​​താ​​​​​ണ് ബോ​​​​​ണ​​​​​സ്. എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ​​​യ്​​​​​ക്ക് ക​​​​​ഴി​​​​​ഞ്ഞ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​വ​​​​​ര്‍ഷം 22,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ന​​​​​ഷ്‌​​​ട​​​മാ​​​​​ണു​​​ണ്ടാ​​​​​യ​​​​​ത്. മു​​​​​ന്‍വ​​​​​ര്‍ഷം 10859 കോ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ഷ്‌​​​ടം.

ഇ​​​​​ന്ത്യ​​​​​ന്‍ എ​​​​​യ​​​​​ര്‍ലൈ​​​​​ന്‍ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ചെ​​​​​ല​​​​​വി​​​​​ന്‍റെ 40 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ​​​​​യാ​​​​​ണു ഇ​​​​​ന്ധ​​​​​ന​​​​​നി​​​​​ര​​​​​ക്ക് വ​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ല്‍ നി​​​​​ല​​​​​വി​​​​​ല്‍ 50-60 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ന്ധ​​​​​ന ചെ​​​​​ല​​​​​വ് ​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ത് എ​​​​​ല്ലാ എ​​​​​യ​​​​​ര്‍ലൈ​​​​​നു​​​​​ക​​​​​ളെ​​​​​യും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

Kerala

എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഖ​​​​ത്ത​​​​ര്‍, ബ​​​​ഹ​​​റി​​​​ന്‍, യു​​​​എ​​​​ഇ, ഒ​​​​മാ​​​​ന്‍, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ഇ​​​​ന്ന​​​​ലെ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​ പു​​​​റ​​​​മെ അ​​​​മൃ​​​​ത്‌​​​​സ​​​​ര്‍, ബം​​​​ഗ​​​​ളൂ​​​​രു, ഡ​​​​ല്‍​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ര്‍, ല​​​​ക്നോ, മം​​​​ഗ​​​​ളൂ​​​​രു, മും​​​​ബൈ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, വാ​​​​ര​​​​ണാ​​​​സി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

National

എ​ൻ​ജി​ൻ നി​ല​ച്ചു; എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

ബെം​ഗ​ളൂ​രു: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൈ​ല​റ്റു​മാ​ർ ജാ​ഗ്ര​താ സ​ന്ദേ​ശം ന​ൽ​കി വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ൽ​നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

എ​യ​ർ​ബ​സ് എ320 ​നി​യോ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​മാ​നം പു​ല​ർ​ച്ചെ 2.05ന് ​പു​റ​പ്പെ​ടേ​ണ്ട​തി​ന് പ​ക​രം 2.15നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. എ​ന്നാ​ൽ, സാ​ങ്കേ​തി​ക ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 2.35 ഓ​ടെ വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​നം പ​റ​ന്നു​യ​രു​ന്ന സ​മ​യ​ത്ത് വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യും തീ​പ്പൊ​രി ക​ണ്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Business

ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ; ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടും

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര പാ​ത​ക​ളി​ലെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കും വ​ർ​ധി​ക്കും. ആ​ഗോ​ള വി​മാ​ന ഇ​ന്ധ​ന വി​ല ഇ​റാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം.

ഏ​പ്രി​ല്‍ എ​ട്ട് ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ ചാ​ര്‍​ജു​ക​ള്‍ നി​ല​വി​ല്‍ വ​രും. യൂ​റോ​പ്പ്, വ​ട​ക്കേ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പു​തു​ക്കി​യ സ​ര്‍​ചാ​ര്‍​ജ് ഏ​പ്രി​ല്‍ 10 വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​വും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ചേ​ര്‍​ന്ന് ഡൊ​മ​സ്റ്റി​ക്ക് ഏ​വി​യേ​ഷ​ന്‍ ട​ര്‍​ബൈ​ന്‍ ഫ്യു​വ​ല്‍ വി​ല​വ​ര്‍​ധ​ന 25ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഫ്‌​ളൈ​റ്റു​ക​ളി​ലും പു​തി​യ മാ​റ്റം പ്ര​തി​ഫ​ലി​ക്കും.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ള്‍​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി​യ നി​ര​ക്കാ​കും എ​യ​ര്‍​ലൈ​ന്‍​സ് ഈ​ടാ​ക്കു​ക. അ​ന്താ​രാ​ഷ്ട്ര എ​ടി​എ​ഫ് വി​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​താ​യി എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മേ​യ് 31 വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി-​ടെ​ൽ അ​വീ​വ് റൂ​ട്ടി​ലെ വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ടെ​ൽ അ​വീ​വ് റൂ​ട്ടി​ലെ മി​ക്ക മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ എ​ൽ​അ​ൽ, ഇ​സ്രാ​എ​യ​ർ, അ​ർ​കി​യ, എ​യ​ർ ഹൈ​ഫ തു​ട​ങ്ങി​യ ഇ​സ്ര​യേ​ലി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​മാ​ത്ര​മാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

 

National

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്.

കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി കാനഡയിലെ വാൻകൂവറിലേക്ക് അയച്ചത്.

ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്.

വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്.

ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

യാത്രക്കാർക്ക് ഹോട്ട‌ലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.

Business

ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും ശേഷം ആകാശയും ഇന്ധന സർചാർജ് ഈടാക്കുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി വ്യോ​​​മ​​​യാ​​​ന ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല കു​​​ത്ത​​​നെ കൂ​​​ട്ടി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ൻ​​​ഡി​​​ഗോ​​​ക്കും എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്കും പി​​​ന്നാ​​​ലെ ആ​​​കാ​​​ശ എ​​​യ​​​റും യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​ന്ധ​​​ന സ​​​ർ​​​ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്നു.

ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ ബു​​​ക്ക് ചെ​​​യ്യു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഫ്ലൈ​​​റ്റ് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 199 രൂ​​​പ മു​​​ത​​​ൽ 1300 രൂ​​​പ വ​​​രെ അ​​​ധി​​​ക ചാ​​​ർ​​​ജു​​​ക​​​ൾ ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് ആ​​​കാ​​​ശ എ​​​യ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മ​​​ധ്യ​​​പൂ​​​ർ​​​വേ​​​ഷ്യ​​​യി​​​ലെ ഭൗ​​​മ​​​രാ​​​ഷ്‌​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​യ​​​ർ​​​ലൈ​​​നി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ ഏ​​​വി​​​യേ​​​ഷ​​​ൻ ട​​​ർ​​​ബൈ​​​ൻ ഫ്യു​​​വ​​​ലി​​​ന്‍റെ (എ​​​ടി​​​എ​​​ഫ്) വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​ന​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ചു ആ​​​കാ​​​ശ എ​​​യ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

സ​​​മാ​​​ന​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​യ​​​ർ ഇ​​​ന്ത്യ, എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്, ഇ​​​ൻ​​​ഡി​​​ഗോ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ത​​​ന്നെ സ​​​മാ​​​ന ചാ​​​ർ​​​ജു​​​ക​​​ൾ ഈ​​​ടാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​കാ​​​ശ എ​​​യ​​​റും വി​​​മാ​​​ന​​​ച്ചെ​​​ല​​​വി​​​ന്‍റെ വ​​​ർ​​​ധ​​​ന മൂ​​​ല​​​മു​​​ണ്ടാ​​​യ ലാ​​​ഭ​​​ന​​​ഷ്ടം യാ​​​ത്ര​​​ക്കാ​​​രു​​​ടെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ കു​​​റ​​​യ്ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

National

വി​ല വ​ർ​ധന; ഇ​ന്ധ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും

ന്യൂഡൽഹി: വ്യോ​മ​യാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല വ​ർ​ധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇ​ന്ധ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ എ​യ​ർ​പോ​ർ​ട്ടി​ലെ നി​ര​ക്കു​ക​ളി​ലും ഇ​ള​വ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലും വ്യോ​മ​യാ​ന ഇ​ന്ധ​ന​മാ​യ ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യൂ​വ​ൽ (ATF) വി​ല​യി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​നയാണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടേ​യും ഇ​ൻ​ഡി​ഗോ​യു​ടേ​യും ആ​വ​ശ്യം.

ഇ​രു ക​മ്പ​നി​ക​ളും ഇ​തി​ന​കം ഫ്യൂ​വ​ൽ സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​യ​ർ ഇ​ന്ത്യ മാ​ർ​ച്ച് 12 മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. ഇ​ൻ​ഡി​ഗോ മാ​ർ​ച്ച് 14 മു​ത​ൽ 425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ ഫ്യൂ​വ​ൽ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്നു​ണ്ട്.

എ​യ​ർ​ലൈ​നു​ക​ൾ​ക്ക് നി​കു​തി ഒ​ഴി​വാ​ക്ക​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സും

ദു​ബാ​യി: പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സും. മാ​ർ​ച്ച് 10-ന് ​യു​എ​ഇ​യി​ലേ​യ്ക്ക് 32 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഒ​മാ​ന്‍റെ​യും വ്യോ​മ​പാ​ത​ക​ൾ തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള നി​ശ്ചി​ത സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ല​ഭ്യ​മാ​യ സ്ലോ​ട്ടു​ക​ൾ​ക്കും പ്രാ​ദേ​ശി​ക അ​നു​മ​തി​ക​ൾ​ക്കും വി​ധേ​യ​മാ​യി 32 അ​ധി​ക സ​ർ​വീ​സു​ക​ളാ​ണ് യു​എ​ഇ​യ്ക്കും ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ മാ​ര്‍​ച്ച് 10ന് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​യി​ലേ​യ്ക്കും തി​രി​ച്ചു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ 10 നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ർ ഇ​ന്ത്യ മും​ബൈ​യി​ൽ നി​ന്ന് മൂ​ന്നും ഡ​ൽ​ഹി​യി​ൽ നി​ന്ന് ര​ണ്ടും റൗ​ണ്ട് ട്രി​പ്പു​ക​ൾ ന​ട​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് ദു​ബാ​യി​യി​ലേ​യ്ക്ക് മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ റൗ​ണ്ട് ട്രി​പ്പു​ക​ൾ വീ​തം ന​ട​ത്തും.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് അ​ബു​ദാ​ബി, ഷാ​ർ​ജ (മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്), റാ​സ​ൽ​ഖൈ​മ (ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കൊ​ച്ചി, മും​ബൈ) എ​ന്നി​വി​ട​ങ്ങ​ളി​ലേയ്​ക്ക് ആ​കെ 18 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജി​ദ്ദ​യി​ലേ​ക്ക് ആ​കെ 14 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ഡ​ൽ​ഹി. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ സർവീസ് നടത്തുക. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് മ​സ്‌​ക​റ്റി​ലേ​യ്ക്ക് 14 സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഡ​ൽ​ഹി, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വ​യ്‌​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും

NRI

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം: യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍; വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു

ബെ​ര്‍​ലി​ന്‍: ഇ​സ്ര​യേ​ല്‍ - ഇ​റാ​ന്‍ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​യ​തോ​ടെ യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്‍. ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തും മി​സൈ​ല്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യും കാ​ര​ണം ല​ണ്ട​ന്‍, പാ​രീ​സ്, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത പാ​ത​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ടു​ക​യാ​ണ്.

∙ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

∙ റ​ദ്ദാ​ക്ക​ല്‍: ഇ​സ്ര​യേ​ലി​ലേ​ക്കും ഇ​റാ​നി​ലേ​ക്കും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഭൂ​രി​ഭാ​ഗം സ​ര്‍​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കേ​ണ്ടി വ​രു​ന്ന​ത് ല​ണ്ട​ന്‍ - ​ഡ​ല്‍​ഹി, ല​ണ്ട​ന്‍ -​ കൊ​ച്ചി തു​ട​ങ്ങി​യ സ​ര്‍​വീ​സു​ക​ളു​ടെ യാ​ത്രാ സ​മ​യം ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ധി​ക ഇ​ന്ധ​ന ചെ​ല​വി​നും കാ​ര​ണ​മാ​കു​ന്നു.

∙ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍: ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ 23 പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യൂ​റോ​പ്യ​ന്‍ റൂ​ട്ടു​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.

∙ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍ യൂ​റോ​പ്പി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ന്ന​വ​രും തി​രി​ച്ചു പോ​കാ​നി​രി​ക്കു​ന്ന​വ​രു​മാ​യ പ്ര​വാ​സി​ക​ള്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ്ണ​മാ​യും തി​രി​കെ ന​ല്‍​കാ​നോ അ​ല്ലെ​ങ്കി​ല്‍ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ ഉ​ള്ള സൗ​ക​ര്യം എ​യ​ര്‍ ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

∙ സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ മേ​ഖ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കി​ല്ലെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് യാ​ത്രാ സ​മ​യം വ​ര്‍​ധി​ക്കും, പ്ര​വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്കു​ക. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു തു​ട​ങ്ങി.

ഇ​റാ​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ല്‍ ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം വി​മാ​ന​ത്തി​ലി​രി​ക്കേ​ണ്ടി വ​രും.

∙ ജ​ര്‍​മ​നി​യി​ലെ നി​ല​വി​ലെ സ്ഥി​തി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, മ്യൂ​ണി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും താ​ഴെ പ​റ​യു​ന്ന മാ​റ്റ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക:

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ അ​ല്ലെ​ങ്കി​ല്‍ മ​ധ്യേ​ഷ്യ വ​ഴി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കു​ന്ന​തി​നാ​ല്‍ ഒന്ന് മു​ത​ല്‍ രണ്ട് മ​ണി​ക്കൂ​ര്‍ വ​രെ അ​ധി​ക സ​മ​യം യാ​ത്ര​യ്ക്കാ​യി വേ​ണ്ടി​വ​രും.

∙ സ​ര്‍​വീ​സ് മാ​റ്റ​ങ്ങ​ള്‍: സം​ഘ​ര്‍​ഷം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ങ്ങ​ള്‍ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കാ​നോ സ​മ​യം മാ​റ്റാ​നോ സാ​ധ്യ​ത​യു​ണ്ട്.

∙ ക​ണ​ക്ഷ​ന്‍ വി​മാ​ന​ങ്ങ​ള്‍: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ക​ണ​ക്ഷ​ന്‍ ഫ്ലൈ​റ്റു​ക​ളി​ല്‍ (ഉ​ദാ​ഹ​ര​ണ​ത്തി​ന് എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്) നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ​ല പ്ര​വാ​സി​ക​ളും നി​ല​വി​ല്‍ ജ​ര്‍മനി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​വ​ര്‍​ക്കാ​യി എ​യ​ര്‍ ഇ​ന്ത്യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

∙ യാ​ത്ര​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത് ഫ്ലൈ​റ്റ് സ്റ​റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റോ മൊ​ബൈ​ല്‍ ആ​പ്പോ വ​ഴി നി​ങ്ങ​ളു​ടെ ഫ്ലൈ​റ്റ് കൃ​ത്യ​സ​മ​യ​ത്തു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

റീ​ഫ​ണ്ട്/​റീ ബു​ക്കിംഗ്: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ധി​ക ചെ​ല​വി​ല്ലാ​തെ തീ​യ​തി മാ​റ്റാ​നോ ടി​ക്ക​റ്റ് തു​ക തി​രി​കെ വാ​ങ്ങാ​നോ എ​യ​ര്‍ ഇ​ന്ത്യ സൗ​ക​ര്യം ന​ല്‍​കു​ന്നു​ണ്ട്.

മു​ന്‍​കൂ​ട്ടി എ​ത്തു​ക: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ തി​ര​ക്കും പ​രി​ശോ​ധ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ത​ന്നെ ചെ​ക്ക്​ഇ​ന്‍ കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്താ​ന്‍ ശ്ര​മി​ക്കു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് എ​യ​ര്‍​ലൈ​നു​ക​ളു​ടെ വെ​ബ്സൈ​റ്റോ ആ​പ്പോ വ​ഴി ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക.

ഫ്ലൈ​റ്റു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ല്‍ ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ ല​ഭി​ക്കാ​നോ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി എ​യ​ർ ഇ​ന്ത്യ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി എ​യ​ർ ഇ​ന്ത്യ. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 350 സീ​റ്റു​ക​ളു​ള്ള ബോ​യിം​ഗ് 777 വി​മാ​നം മും​ബൈ​യി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

മൂ​ന്നി​ന് രാ​ത്രി വൈ​കി ഡ​ൽ​ഹി​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്ക് ബോ​യിം​ഗ് 787-9 വി​മാ​ന​വും നാ​ലി​ന് പു​ല​ർ​ച്ചെ മും​ബൈ​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്ക് മ​റ്റൊ​രു വി​മാ​ന​വു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ പേ​ർ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.

ഇ​ൻ​ഡി​ഗോ, ഇ​ത്തി​ഹാ​ദ്, എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സു​ക​ൾ​ക്ക് പി​ന്നാ​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും നേ​ര​ത്തെ നി​യ​ന്ത്രി​ത സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​ത് മ​ല​യാ​ളി​ക​ൾ​ക്ക​ട​ക്കം വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്ന് 10 സ​ർ​വീ​സു​ക​ൾ ഇ​തി​നോ​ട​കം ഇ​ൻ​ഡി​ഗോ തു​ട​ങ്ങി. ജി​ദ്ദ​യി​ൽ​നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മാ​ണ് സ​ർ​വീ​സു​ക​ൾ.

മ​സ്ക​റ്റ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങി. വി​ദേ​ശ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​യ്‌​ക്ക് വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി, മും​ബൈ, മം​ഗ​ളൂ​രൂ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ.

എ​യ​ർ​ഇ​ന്ത്യ യു​എ​ഇ സ​ർ​വീ​സു​ക​ൾ ഇ​ന്നു​കൂ​ടി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. യൂ​റോ​പ്പ്, കാ​ന​ഡ, യു​എ​സ് സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി.

National

എയർ ഇന്ത്യയിലെ ദു​​​രി​​​തം എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്ക് എം​​​പിയുടെ കത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തെ​​​ഴു​​​തി കോ​​​ണ്‍ഗ്ര​​​സ് എം​​​പി ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ഓ​​​ജ്‌​​​ല.

 കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്ക് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നനുസരിച്ചുള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ല. പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത വി​​​നോ​​​ദ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ (സീ​​​റ്റി​​​നു പി​​​ന്നി​​​ലെ സ്ക്രീ​​​ൻ), ത​​​ക​​​ർ​​​ന്ന സീ​​​റ്റു​​​ക​​​ൾ, വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ നി​​​മി​​​ത്തം യാ​​​ത്ര​​​ക്കാ​​​ർ ക​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ളം കാ​​​ത്തി​​​രി​​​ക്ക​​​ണം. അ​​​തു​​​വ​​​രെ യാ​​​ത്ര​​​ക്കാ​​​ർ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ, യു​​​കെ, യു​​​എ​​​സ് റൂ​​​ട്ടു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യും ഓ​​​ഡി​​​റ്റും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​ജ്‌​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​യി​​​ൽ നേ​​​രി​​​ട്ട ദു​​​ര​​​നു​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര​​​നു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ മാ​​​സം എ​​​യ​​​ർ ഇ​​​ന്ത്യ​​​യോ​​​ട് ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

International

ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ടു പറക്കാൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബാ​യി: ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ട് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. മാ​ർ​ച്ച് 29 മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി മി​ഡി​ൽ ഈ​സ്റ്റ് റൂ​ട്ടു​ക​ളി​ലെ ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കീ​ഴി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നോ​ൺ-​സ്റ്റോ​പ്പ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

യാ​ത്ര​ക്കാ​ർ​ക്ക് 500 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ൻ, ദ​മാം, ദോ​ഹ, ജി​ദ്ദ, കു​വൈ​ത്ത് സി​റ്റി, മ​സ്‌​ക​റ്റ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​ജ​യ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​മാ​സം ആ​ദ്യം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ ഇ​ള​വ് ന​ൽ​കു​ന്ന പ്ര​ത്യേ​ക സെ​യി​ൽ എ​യ​ർ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ അ​ഞ്ച് ദ​ശ​ല​ക്ഷം സീ​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വ​രു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ദു​ബാ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ലി​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

കൊച്ചി-കുവൈറ്റ് എയർ ഇന്ത്യ വിമാനം വൈകുന്നു, യാത്രക്കാർ പ്രതിഷേധത്തിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.

പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.

National

മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു കോ​ടി രൂ​പ പി​ഴ​യി​ട്ട് ഡി​ജി​സി​എ

ന്യൂ​ഡ​ല്‍​ഹി: മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ല്‍ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ട്ടി​യും സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പി​ഴ​യി​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). ഇ​ന്ത്യ​യു​ടെ എ​യ​ര്‍​ബ​സ് വി​മാ​നം എ​ട്ടു​ത​വ​ണ അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

സം​ഭ​വ​ത്തി​ല്‍ ഡി​ജി​സി​എ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു കോ​ടി രൂ​പ പി​ഴ ചു​മ​ത്തി. എ​യ​ര്‍​ബ​സ് എ320 ​വി​മാ​ന​മാ​ണ് എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി രേ​ഖ​ക​ള്‍, മ​റ്റ് യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ പാ​ലി​ക്കു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ്ര​തി​വ​ര്‍​ഷ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടാ​ണ് എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്.

എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ 24നും 25​നും ഇ​ട​യി​ല്‍ ഡ​ല്‍​ഹി, ബം​ഗ​ളൂ​രു, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ന​ഗ​ര​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു സ​ര്‍​വീ​സ്. എ​യ​ര്‍ ഇ​ന്ത്യ​യു​മാ​യി ല​യി​ക്കു​ന്ന​തി​ന് മു​ന്‍​പ് വി​സ്താ​ര​യു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍​ബ​സ് എ320 ​വി​മാ​നം. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡി​ജി​സി​എ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത് പു​റ​ത്തു​വ​ന്ന​ത്. 30 ദി​വ​സ​ത്തി​നു​ള്ള പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Business

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഫ്‌​ളാ​ഗ്ഷി​പ്പ് ലോ​ഞ്ച് തു​റ​ന്നു

കൊ​​​ച്ചി: എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഫ്‌​​​ളാ​​​ഗ്ഷി​​​പ്പ് ലോ​​​ഞ്ചാ​​​യ മ​​​ഹാ​​​രാ​​​ജ ലോ​​​ഞ്ച് ന്യൂ​​​ഡ​​​ല്‍​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ടെ​​​ര്‍​മി​​​ന​​​ല്‍ മൂ​​​ന്നി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 16 മു​​​ത​​​ല്‍ ബി​​​സി​​​ന​​​സ്, ഫ​​​സ്റ്റ് ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും ഗോ​​​ള്‍​ഡ്, പ്ലാ​​​റ്റി​​​നം മ​​​ഹാ​​​രാ​​​ജ ക്ല​​​ബ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കും സ്റ്റാ​​​ര്‍ അ​​​ല​​​യ​​​ന്‍​സ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ലോ​​​ഞ്ച് തു​​​റ​​​ന്നു ന​​​ല്‍​കും.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് പ്രീ​​​മി​​​യം സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഈ ​​​ലോ​​​ഞ്ചി​​​ല്‍ ഒ​​​രേ​​​സ​​​മ​​​യം 300 പേ​​​രെ വ​​​രെ ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ സാ​​​ധി​​​ക്കും. 16,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​ണ് വി​​​സ്തൃ​​​തി.

National

മും​ബൈ​യി​ൽ എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മാ​റ്റി. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കാ​ൻ പ​റ​ന്നു​യ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ടാ​ക്സി​വേ​യി​ൽ കാ​ത്തു​കി​ട​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ​യും സ​മാ​ന്ത​ര റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ​യും ചി​റ​കു​ക​ളാ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. എ​യ​ർ​ബ​സ് എ-320 ​വി​മാ​ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട ര​ണ്ട് വി​മാ​ന​ങ്ങ​ളും.

International

ല​ണ്ട​ൻ-​ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം പ​റ​ക്കാ​നി​രി​ക്കെ ത​ക​രാ​ര്‍; സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ച് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത്.

എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ട​പ്പ് സ​മ​യ​ത്ത് 'ക​ട്ട്ഓ​ഫ്' സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ബോ​യിം​ഗ് 787-8 വി​മാ​ന​ത്തി​ന്റെ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പ​റ​ഞ്ഞു.

സം​ഭ​വം ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​റാ​യ ഡി​ജി​സി​എ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, ഡി​ജി​സി​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​യ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ എ​ല്ലാ ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ലെ​യും ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ന്നും യാ​തൊ​രു പ്ര​ശ്‌​ന​വും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ​യി​ൽ യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് മു​ൻ‌​ഗ​ണ​ന​യെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

National

മോശം സേവനം: നഷ്‌ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​ഘ​​​ദൂ​​​ര വി​​​മാ​​​ന​​​യാ​​​ത്ര​​​യി​​​ൽ മോ​​​ശം സേ​​​വ​​​നത്തിന്‍റെ പേ​​​രി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 1.5 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഡ​​​ൽ​​​ഹി ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്കപ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത സീ​​​റ്റു​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വി​​​നോ​​​ദ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, മോ​​​ശം ഭ​​​ക്ഷ​​​ണ​​​വും ശു​​​ചി​​​മു​​​റി​​​യും, പ്ര​​​തി​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത കാ​​​ബി​​​ൻ ക്രൂ ​​​തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

വ​​​ലി​​​യ തു​​​ക യാ​​​ത്ര​​​യ്ക്കാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടും അ​​​ത്യാ​​​വ​​​ശ്യ ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ക​​​മ്മീ​​​ഷ​​​ൻ പ​​​രാ​​​തി​​​ക്കാ​​​രാ​​​യ പി​​​താ​​​വി​​​നും മ​​​ക​​​ൾ​​​ക്കും 50,000 രൂ​​​പ വീ​​​തം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും 50,000 രൂ​​​പ കോ​​​ട​​​തി​​​ച്ചെ​​​ല​​​വാ​​​യും ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2023ൽ ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്കു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് മോ​​​ശ​​​മാ​​​യ അ​​​നു​​​ഭ​​​വം നേ​​​രി​​​ട്ട​​​ത്. അ​​​തേ​​​സ​​​മ​​​യം ബി​​​സി​​​ന​​​സ് ക്ലാ​​​സി​​​ലേ​​​ക്ക് അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു നി​​​ര​​​സി​​​ച്ച​​​താ​​​ണ് പ​​​രാ​​​തി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ൽ, ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ച ക​​​മ്മീ​​​ഷ​​​ൻ പ​​​ണം ന​​​ൽ​​​കി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ന് അ​​​ടി​​​സ്ഥാ​​​ന​​​ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ചു.

എ​​​ന്നാ​​​ൽ, ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്നും ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ക​​​മ്മീ​​​ഷ​​​ൻ അ​​​തു നി​​​ര​​​സി​​​ച്ചു. യാ​​​ത്ര പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജ് തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യ​​​വും കോ​​​ട​​​തി ത​​​ള്ളി.

Business

ക​ണ്ണൂ​ർ-​ല​ണ്ട​ൻ ക​ണ​ക്‌‌​ഷ​ൻ സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യും

 മ​​​​ട്ട​​​​ന്നൂ​​​​ർ: ക​​​​ണ്ണൂ​​​​ർ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു ല​​​​ണ്ട​​​​നി​​​​ലെ ഹീ​​​​ത്രു​​​​വി​​​​ലേ​​​​ക്ക് ക​​​​ണ​​​​ക്‌ഷൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സും ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യും. ബം​​​​ഗ​​​​ളൂ​​​​രു വ​​​​ഴി​​​​യാ​​​​ണ് എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു-​​​​ഹീ​​​​ത്രു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ൽ​​​നി​​​​ന്നു രാ​​​​വി​​​​ലെ 10.15നു ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 11.25ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തും. 2.10ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന വി​​​​മാ​​​​നം 7.30ന് ​​​​ല​​​​ണ്ട​​​​ൻ ഹീ​​​​ത്രു​​​​വി​​​​ലെ​​​​ത്തും. തി​​​​രി​​​​കെ 9.05ന് ​​​​ഹീ​​​​ത്രു​​​​വി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 12.20 ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തും. ക​​​​ണ്ണൂ​​​​രി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​നം പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ 8.35ന് ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 9.40ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും.

ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​റു​​​​മു​​​​ത​​​​ൽ ഡ​​​​ൽ​​​​ഹി വ​​​​ഴി​​​​യാ​​​​ണ് ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യു​​​​ടെ ഹീ​​​​ത്രു സ​​​​ർ​​​​വീ​​​​സ്. തി​​​​ങ്ക​​​​ൾ, ചൊ​​​​വ്വ, വെ​​​​ള്ളി, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക. രാ​​​​വി​​​​ലെ 6.05ന് ​​​​പു​​​​റ​​​​പ്പെ​​​​ട്ട് 8.55ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തും. ഡ​​​​ൽ​​​​ഹി-​​​​ഹീ​​​​ത്രു വൈ​​​​ഡ്‌ ബോ​​​​ഡി വി​​​​മാ​​​​നം 11.55ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 5.10ന് ​​​​ഹീ​​​​ത്രു​​​​വി​​​​ലെ​​​​ത്തും. തി​​​​രി​​​​കെ 7.10ന് ​​​​ഹീ​​​​ത്രു​​​​വി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് 10.10ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തും. 9.45ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12.45ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ലെ​​​​ത്തും.

വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു​​​​മു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​സ​​​​ർ​​​​വീ​​​​സ് ആ​​​​ശ്വാ​​​​സ​​​​മാ​​​​കും. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​തി​​​​വേ​​​​ഗ ക​​​​ണ​​​​ക്‌‌​​​​ഷ​​​​ൻ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ഖ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. മെ​​​​ച്ച​​​​പ്പെ​​​​ട്ട ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ൾ, വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലെ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ, വ​​​​ർ​​​​ധി​​​​ച്ച ബാ​​​​ഗേ​​​​ജ് ശേ​​​​ഷി എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള മെ​​​​ച്ച​​​​പ്പെ​​​​ട്ട ക​​​​ണ​​​​ക്റ്റി​​​​വി​​​​റ്റി എ​​​​ൻ​​​​ആ​​​​ർ​​​​ഐ​​​​ക​​​​ൾ, ബി​​​​സി​​​​ന​​​​സ് യാ​​​​ത്ര​​​​ക്കാ​​​​ർ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

NRI

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയും സൗ​ദി​യ​യും തമ്മിൽ കരാർ

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​ന്‍ എ​യ​ര്‍​ലൈ​നാ​യ സൗ​ദി​യ​യും ത​മ്മി​ല്‍ കോ​ഡ് ഷെ​യ​റിം​ഗ് ആ​രം​ഭി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്‍​പ്പ​ടെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​ക​രാ​ര്‍ ഫെ​ബ്രു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

നേ​രി​ട്ട് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നി​ലേ​റെ വി​മാ​ന​ക​മ്പ​നി​ക​ള്‍ സ​ഹ​ക​രി​ച്ച് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് കോ​ഡ് ഷെ​യ​റിം​ഗ്. എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജി​ദ്ദ​യി​ലേ​ക്കോ റി​യാ​ദി​ലേ​ക്കോ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​റ്റ ടി​ക്ക​റ്റി​ല്‍ അ​വി​ടെ നി​ന്നും സൗ​ദി​യ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ളി​ലൂ​ടെ ദ​മാം, അ​ബ​ഹ, ഗ​സിം, ജി​സാ​ന്‍, മ​ദീ​ന, താ​യി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ വി​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും.

ജി​ദ്ദ -​ റി​യാ​ദ് റൂ​ട്ടി​ല്‍ കോ​ഡ്ഷെ​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​രു ന​ഗ​ര​ത്തി​ല്‍ എ​ത്തി മ​റ്റൊ​രു ന​ഗ​ര​ത്തി​ല്‍ നി​ന്ന് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്ക് ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നു​ക​ളും ഈ ​വ​ര്‍​ഷം ആ​രം​ഭി​ക്കും.

മും​ബൈ, ഡ​ല്‍​ഹി വ​ഴി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന സൗ​ദി​യ​യു​ടെ യാ​ത്രി​ക​ര്‍​ക്ക് അ​വി​ടു​ന്ന് കൊ​ച്ചി, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, ല​ഖ്നൗ, ജ​യ്പു​ര്‍ ഉ​ള്‍​പ്പ​ടെ 15ല​ധി​കം ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​ന്‍റ​ര്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നാ​കും.

2022-ലെ ​സ്വ​കാ​ര്യ​വത്കര​ണ​ത്തി​ന് ശേ​ഷം എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ഗോ​ള നെ​റ്റ്‌വ​ര്‍​ക്ക് ഗ​ണ്യ​മാ​യി വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍, ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ന്‍​നി​ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി 24 കോ​ഡ്ഷെ​യ​ര്‍ പ​ങ്കാ​ളി​ത്ത​ങ്ങ​ളും ഏ​ക​ദേ​ശം 100 ഇ​ന്‍റര്‍​ലൈ​ന്‍ ക​രാ​റു​ക​ളും എ​യ​ര്‍ ഇ​ന്ത്യ നി​ല​നി​ര്‍​ത്തു​ന്നു​ണ്ട്.

ഇ​തി​ലൂ​ടെ യാ​ത്രി​ക​ര്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ 800ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സു​താ​ര്യ​മാ​യ യാ​ത്ര​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

NRI

പ്ര​വാ​സി​ക​ള്‍​ക്ക് സ​ന്തോ​ഷ​വാ​ര്‍​ത്ത; അ​ധി​ക ബാ​ഗേ​ജി​ന് ഇ​ള​വു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്

കൊ​ച്ചി: ഈ ​അ​വ​ധി​ക്കാ​ല​ത്ത് ഗ​ള്‍​ഫി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ/ പ​ത്ത് കി​ലോ അ​ധി​ക ചെ​ക്ക് ഇ​ന്‍ ബാ​ഗേ​ജ് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ മു​ന്‍​കൂ​ര്‍ ബു​ക്ക് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

ജ​നു​വ​രി 16നും ​മാ​ര്‍​ച്ച് 10നും ​ഇ​ട​യി​ല്‍ ബ​ഹ്റി​ന്‍, കു​വൈ​റ്റ്, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ഓ​ഫ​ര്‍. ജ​നു​വ​രി 31ന​കം എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ല്‍ ആ​പ്പ്, മ​റ്റ് ബു​ക്കിം​ഗ് ചാ​ന​ലു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കും.

ബ​ഹ്റി​ന്‍ (0.2 ബി​എ​ച്ച്ഡി), കു​വൈ​റ്റ് (0.2 കെ​ഡി), ഒ​മാ​ന്‍ (0.2 ഒ​എം​ആ​ര്‍), ഖ​ത്ത​ര്‍ (1 ക്യൂ​എ​ആ​ര്‍), സൗ​ദി അ​റേ​ബ്യ (2 എ​സ്എ​ആ​ര്‍), യു​എ​ഇ (2 എ​ഇ​ഡി) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു കി​ലോ​യു​ടെ നി​ര​ക്ക്. അ​ഞ്ച് അ​ല്ലെ​ങ്കി​ല്‍ പ​ത്ത് കി​ലോ​യു​ടെ അ​ധി​ക ബാ​ഗേ​ജു​ക​ളാ​ണ് ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക.

എ​ക്സ്പ്ര​സ് വാ​ല്യൂ, എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് ഫ്ലെ​ക്സ്, എ​ക്സ്പ്ര​സ് ബി​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഈ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്. നി​ല​വി​ല്‍ ഈ ​സെ​ക്ട​റു​ക​ളി​ല്‍ എ​ക്സ്പ്ര​സ് ലൈ​റ്റ് ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും 30 കി​ലോ ചെ​ക്ക് ഇ​ന്‍ ബാ​ഗേ​ജാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​നു​വ​ദി​ക്കു​ന്ന​ത്.

10 കി​ലോ അ​ധി​ക ബാ​ഗേ​ജ് കൂ​ടി ഓ​ഫ​ര്‍ നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ല്‍ 40 കി​ലോ വ​രെ ചെ​ക്ക്-​ഇ​ന്‍ ബാ​ഗേ​ജ് കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് പ്ര​വാ​സി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

Kerala

കാഴ്ച മറച്ച് പുകമഞ്ഞ്: ഡൽഹി -തിരുവനന്തപുരം എയർഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.

യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

NRI

ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക്ക് സ്റ്റ്രെ​ച്ച​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് പ​രാ​തി

റി​യാ​ദ്: ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക്ക് എ​യ​ർ ഇ​ന്ത്യ സ്റ്റ്രെ​ച്ച​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ല​യാ​ളി​യെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.s

റി​യാ​ദി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി രാ​ഘ​വ​ൻ തു​ള​സി​ക്കാ​ണ് (56) സ്റ്റ്രെ​ച്ച​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ‌​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന ഇ​ദ്ദേ​ഹം, ജോ​ലി സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ലി​ഫ്റ്റി​നാ​യി നി​ർ​മി​ച്ചി​രു​ന്ന കു​ഴി​യി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം പ​തി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സു​മേ​ഷി​യി​ലെ കിം​ഗ് സൗ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കു​ക​ളു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഭീ​മ​മാ​യ തു​ക മു​ൻ​കൂ​ർ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ്റ്റ്രെ​ച്ച​ർ ടി​ക്ക​റ്റി​നാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം എ​യ​ർ ഇ​ന്ത്യ​യെ സ​മീ​പി​ച്ചെ​ങ്കി​ലും നി​ല​വി​ൽ ചെ​റി​യ വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും സ്റ്റ്രെ​ച്ച​ർ സൗ​ക​ര്യം ഒ​രു​ക്കാ​നാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​റ്റ് വി​മാ​ന​ക​മ്പ​നി​ക​ൾ 30,000 മു​ത​ൽ 35,000 റി​യാ​ൽ വ​രെ സ്റ്റ്രെ​ച്ച​ർ ടി​ക്ക​റ്റി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. റി​യാ​ദി​ൽ ചി​കി​ത്സ തു​ട​രു​ന്ന​തി​നും സ​മാ​ന​മാ​യ തു​ക ത​ന്നെ ചെ​ല​വാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ചി​കി​ത്സ ഇ​വി​ടെ ത​ന്നെ തു​ട​രാ​ൻ രാ​ഘ​വ​ൻ തു​ള​സി​യും കു​ടും​ബ​വും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ, ഡോ​ക്‌​ട​റു​ടെ​യോ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത സ്റ്റ്രെ​ച്ച​ർ യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ 12,000 റി​യാ​ൽ വ​രെ മാ​ത്ര​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും മ​​​​റ്റു വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി ക​​​​ളു​​​​ടെ​​​​യും നീ​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പോ​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന തു​​​​ക​​​​യി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തെ വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കു ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു പ​​​​ക​​​​ൽ​​​​ക്കൊ​​​​ള്ള​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല. പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും ബി​​​​നോ​​​​യ് ആവശ്യപ്പെട്ടു.

National

വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: ഇ​ൻ​ഡി​ഗോ​യ്ക്കും എ​യ​ർ ഇ​ന്ത്യ​യ്ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. ഇ​ൻ​ഡി​ഗോ മാ​ത്രം റ​ദ്ദാ​ക്കി​യ​ത് 150 ഓ​ളം സ​ർ​വീ​സു​ക​ളാ​ണ്. എ​യ​ർ ഇ​ന്ത്യ​യും നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.

സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണെ​ന്നും ചെ​ക്കി​ൻ സോ​ഫ്റ്റ്‌‌​വെ​യ​റി​ലെ ത​ക​രാ​റാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​സി​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

മൊ​ത്തം സ​ർ​വീ​സു​ക​ളി​ൽ വെ​റും 35 ശ​ത​മാ​നം മാ​ത്ര​മേ ഇ​ൻ​ഡി​ഗോ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വീ​സ് ന​ട​ത്തി​യു​ള്ളൂ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച മാ​ത്രം ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബെം​ഗ​ളൂ​രു എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ ഫ്ലൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ എ​യ​ർ​ലൈ​ൻ ക​ടു​ത്ത പൈ​ല​റ്റ് ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യാ​ത്ര​ക്കാ​ർ​ക്ക് ബ​ദ​ൽ വി​മാ​ന ഓ​പ്ഷ​നു​ക​ൾ അ​ല്ലെ​ങ്കി​ൽ റീ​ഫ​ണ്ട് ഉ​റ​പ്പാ​ക്കു​മെ​ന്നും ത​ട​സ​ങ്ങ​ൾ കാ​ര​ണം ഞ​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് https://www.goindigo.in/check-flight-status.html എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ഏ​റ്റ​വും പു​തി​യ ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് എ​യ​ർ​ലൈ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

National

സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു; ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വി​മാ​ന ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ. തേ​ഡ് പാ​ർ​ട്ടി സോ​ഫ്റ്റ്‌​വെ​യ​റി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് ചെ​ക്ക് ഇ​ൻ സം​വി​ധാ​ന​ത്തെ ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി​യ​ത്.

മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​ലാ​യി. തേ​ഡ് പാ​ർ​ട്ടി സം​വി​ധാ​നം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും ചെ​ക്ക് ഇ​ൻ സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ണ്ടെ​ന്നും ഞ​ങ്ങ​ളു​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു.

ചെ​ക്ക് ഇ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ളും വൈ​കി​യി​രു​ന്നു. ബു​ക്കിം​ഗി​നും റി​സ​ർ​വേ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​യ​ർ​ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മാ​ഡി​യു​സ് സോ​ഫ്റ്റ്‌​വെ​യ​റി​ലാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്.

National

സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം; ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വീ​സ് ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: എ320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ടും. രാ​ജ്യ​ത്തെ 200-250 വി​മാ​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തീ​വ്ര​മാ​യ സൗ​ര​വി​കി​ര​ണം ഫ്ലൈ​റ്റ് ക​ൺ​ട്രോ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ ഡാ​റ്റ​യെ ദു​ഷി​പ്പി​ച്ചേ​ക്കാ​മെ​ന്നും ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന​തി​നാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​മെ​ന്നും എ​യ​ർ​ബ​സ് അ​റി​യി​ച്ചു.

സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ​ക്കും ഹാ​ർ​ഡ്‌​വെ​യ​ർ പു​ന​ക്ര​മീ​ക​ര​ണ​ത്തി​നു​മാ​യി ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ളു​ടെ നാ​രോ-​ബോ​ഡി എ320 ​വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ഏ​ക​ദേ​ശം 560 എ320 ​വി​മാ​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ 200-250 വി​മാ​ന​ങ്ങ​ൾ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ, ഹാ​ർ​ഡ്‌​വെ​യ​ർ പ്ര​ശ്ന​പ​രി​ഹാ​രം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡ​ൽ​ഹി​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി​യ സം​ഭ​വം; പു​ക മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ പു​ക മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോ​യ എ​ഐ 2939 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

ഡ​ൽ​ഹി​യി​ൽ നി​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. പു​ക മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ന്ന​റി​യി​പ്പ് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

National

പു​ക ഉ​യ​ർ​ന്നു; എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ൽ പു​ക ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോ​യ എ​ഐ 2939 ന​മ്പ​ർ ഡ​ൽ​ഹി - അ​ഹ​മ്മ​ദാ​ബാ​ദ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ൽ കാ​ർ​ഗോ ഭാ​ഗ​ത്ത് പു​ക ക​ണ്ട​തി​നെ​തു​ട​ർ​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കി​യെ​ന്നാ​ണ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രാ​ത്രി 10.20 ഓ​ടെ വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​റി​യി​പ്പു​ക​ളോ വി​ശ​ദീ​ക​ര​ണ​മോ വ​ന്നി​ട്ടി​ല്ല.

National

ആ മഹാഭാഗ്യവാന്‍റെ ഇപ്പോഴത്തെ അവസ്ഥ നിർഭാഗ്യകരം

ല​ണ്ട​ൻ: അ​ന്നു ര​മേ​ഷി​നെ ലോ​കം മു​ഴു​വ​ൻ ഇ​ങ്ങ​നെ വാ​ഴ്ത്തി, മ​ഹാ​ഭാ​ഗ്യ​വാ​ൻ! 241 മ​നു​ഷ്യ​ർ താ​ഴേ​യ്ക്കു പ​തി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നൊ​പ്പം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ ആ ​തീ​മ​ഴ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു ന​ട​ന്ന ഏ​ക യാ​ത്ര​ക്കാ​ര​നെ ഭാ​ഗ്യ​വാ​ൻ എ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കാ​ൻ ക​ഴി​യു​ക.
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ വി​ശ്വാ​സ് കു​മാ​ർ ര​മേ​ഷ് പ​റ​യു​ന്ന​ത് എ​ന്നാ​ൽ, അ​ന്നു മു​ത​ൽ ത​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്. അ​ന്ന​ത്തെ ര​ക്ഷ​പ്പെ​ട​ൽ ഒ​രു അ​ദ്ഭു​തം ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ 12നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ന​ട​ന്നു പു​റ​ത്തേ​ക്കു​വ​രു​ന്ന ര​മേ​ഷി​ന്‍റെ ചി​ത്ര​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും വൈ​റ​ലാ​യി​രു​ന്നു. മ​ഹാ​ഭാ​ഗ്യ​വാ​നെ​ന്ന് അ​ന്നു ലോ​കം വി​ളി​ച്ചെ​ങ്കി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നെ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​തി​ൽ തു​ട​ങ്ങു​ന്നു ര​മേ​ഷി​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ൾ.

ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ

ലീ​സെ​സ്റ്റ​റി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ഇ​പ്പോ​ഴ​ത്തെ ത​ന്‍റെ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​ങ്കു​വ​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​ജ​യ് ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ക​യാ​ണ്. പോ​സ്റ്റ് ട്രോ​മാ​റ്റി​ക് സ്ട്രെ​സ് ഡി​സോ​ർ​ഡ​റി(​പി​ടി​എ​സ്ഡി) എ​ന്ന പ്ര​ശ്നം അ​ല​ട്ടു​ന്ന ര​മേ​ഷ് അ​തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യോ​ടും നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​നോ​ടു​മൊ​പ്പം പ​ഴ​യ​തു​പോ​ലെ സ​ന്തോ​ഷി​ച്ചു​ല്ല​സി​ച്ചു ക​ഴി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ അ​നു​വ​ദി​ക്കു​ന്നി​ല്ല. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കി​രി​ക്കാ​ൻ തോ​ന്നും. വീ​ട്ടി​ലു​ള്ള​വ​രോ​ടു പോ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ല. ദു​ര​ന്തം ഏ​ല്പി​ച്ച ശാ​രീ​രി​ക​ക്ഷ​ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​ല​ട്ടു​ന്ന വേ​ദ​ന​ക​ൾ

വേ​ദ​ന​ക​ളോ​ടെ​യാ​ണ് മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത്. കാ​ലി​നും കാ​ൽ​മു​ട്ടി​നും പു​റ​ത്തും തോ​ളി​നു​മൊ​ക്കെ ഇ​പ്പോ​ഴും വേ​ദ​ന. ജോ​ലി ചെ​യ്യാ​നോ വാ​ഹ​നം ഒാ​ടി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ന​ട​ക്കു​ന്ന​തി​നു പോ​ലും പ്ര​യാ​സം. മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല സാ​ന്പ​ത്തി​ക പ്ര​ശ്ന​വും അ​ല​ട്ടി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​യ​ർ ഇ​ന്ത്യ 25 ല​ക്ഷം രൂ​പ ര​മേ​ഷി​നു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​തു ചി​കി​ത്സ​യ്ക്കു പോ​ലും തി​ക​യി​ല്ലെ​ന്നു കു​ടും​ബം പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ കു​ടും​ബ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത് ര​മേ​ഷും സ​ഹോ​ദ​ര​നും ഒ​ന്നി​ച്ചാ​യി​രു​ന്നു. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ടു​ക​യും ര​മേ​ഷ് ചി​കി​ത്സ​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ കു​ടും​ബ​ബി​സി​ന​സു​ക​ളും ഏ​താ​ണ്ട് ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. എ​ല്ലാ​വ​രും ത​ന്നെ മ​റ​ന്നു തു​ട​ങ്ങി. ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് ര​മേ​ഷ് ചോ​ദി​ക്കു​ന്നു, പ​റ​യൂ എ​ന്നെ എ​ങ്ങ​നെ ഇ​പ്പോ​ൾ മ​ഹാ​ഭാ​ഗ്യ​വാ​ൻ എ​ന്നു വി​ളി​ക്കാ​നാ​കും...! എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ ത​ന്‍റെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലും സ​ഹാ​യം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് ര​മേ​ഷ്.

 

National

എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

നാ​​​​​ഗ്പു​​​​​ര്‍: നാ​​​​​ഗ്പുരി​​​​​ല്‍നി​​​​​ന്ന് ഡ​​​​​ല്‍ഹി​​​​​യി​​​​​ലേ​​​​​ക്കു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന ഉ​​​​ട​​​​ൻ പ​​​​​ക്ഷി ഇ​​​​​ടി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം തി​​​​​രി​​​​​ച്ചി​​​​​റ​​​​​ക്കി.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മും​​​​​ബൈ​​​​​യി​​​​​ലേ​​​​​ക്കു പ​​​​​റ​​​​​ന്ന എ​​​​​ഐ 466 വി​​​​​മാ​​​​​ന​​​​​മാ​​​​​ണ് മു​​​​​ന്‍ക​​​​​രു​​​​​ത​​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ തി​​​​രി​​​​ച്ചി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന് എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ അ​​​​റി​​​​യി​​​​ച്ചു. തു​​​​​ട​​​​​ര്‍ന്ന് ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ സു​​​​​ര​​​​​ക്ഷാ​​​​​പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നും ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍പ്പെ​​​​​ട്ടി​​​​​ല്ലെ​​​​ന്ന് അധികൃതർ അറിയിച്ചു.

NRI

സാ​ങ്കേ​തി​ക ത​ക​രാ​ർ; അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. ഇ​ന്ന് രാ​വി​ലെ ന്യൂ​വാ​ർ​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​ഐ191 എ​ന്ന വി​മാ​ന​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

തി​രി​ച്ചി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യ്ക്കും ന്യൂ​വാ​ർ​ക്കി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ഐ191, എ​ഐ144 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ചു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി.

ഇ​ന്ന് രാ​വി​ലെ ന്യൂ​വാ​ർ​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​ഐ191 എ​ന്ന വി​മാ​ന​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. തി​രി​ച്ചി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യ്ക്കും ന്യൂ​വാ​ർ​ക്കി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ഐ191, എ​ഐ144 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ചു.

 

NRI

ഒ​രേ നി​ര​ക്കി​ല്‍ യൂ​റോ​പ്പി​ലേ​ക്കും തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്കും ടി​ക്ക​റ്റെ​ടു​ക്കാം, ഓ​ഫ​റു​മാ​യി എ​യ​ര്‍ ഇ​ന്ത്യ

കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍​നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​രേ നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് ന​ല്‍​കു​ന്ന 'വ​ണ്‍ ഇ​ന്ത്യ ഫെ​യ​ര്‍' സെ​യി​ലു​മാ​യി എ​യ​ര്‍ ഇ​ന്ത്യ. യാ​ത്രാ​സൗ​ക​ര്യ​ത്തെ കൂ​ടു​ത​ല്‍ ല​ളി​ത​മാ​ക്കു​ക​യും ഇ​ന്ത്യ​യി​ല്‍ നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ല്‍ സ​മാ​ന നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് പു​തി​യ ഓ​ഫ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലു​മാ​ണ് ഓ​ഫ​ര്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ര്‍ എ​ട്ടു മു​ത​ല്‍ 11 വ​രെ ട്രാ​വ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍, എ​യ​ര്‍​പോ​ര്‍​ട്ട് ടി​ക്ക​റ്റിം​ഗ് കൗ​ണ്ട​റു​ക​ള്‍, ക​സ്റ്റ​മ​ര്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ബു​ക്കിം​ഗ് ചാ​ന​ലു​ക​ളി​ലും ഓ​ഫ​ര്‍ നി​ര​ക്കി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും.

പ​രി​മി​ത​മാ​യ സീ​റ്റു​ക​ളാ​ണ് ഓ​ഫ​റി​ലു​ള്ള​ത്. ആ​ദ്യം വ​രു​ന്ന​വ​ര്‍​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തി​ന്‍റെ ബു​ക്കിം​ഗ്. 2026 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള യാ​ത്ര​യ്ക്കാ​യി ഓ​ഫ​ര്‍ നി​ര​ക്കി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാം.

കൂ​ടാ​തെ ഫ​ളൈ എ​ഐ എ​ന്ന പ്ര​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ല്‍ പ​ര​മാ​വ​ധി 3,000 രൂ​പ വ​രെ അ​ധി​ക കി​ഴി​വും നേ​ടാം. ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ത​വ​ണ സൗ​ജ​ന്യ​മാ​യി യാ​ത്രാ തി​യ​തി മാ​റ്റാ​നും അ​വ​സ​ര​മു​ണ്ട്.

ഇ​തി​ലൂ​ടെ യാ​ത്രാ തി​യ​തി മാ​റി​യാ​ലും അ​ധി​ക ചെ​ല​വി​ല്ലാ​തെ ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ക്കാം.

National

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് പരിശോധന ആരംഭിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ 171 ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ബോ​ക്സി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ശ​ക​ല​നം ​തു​ട​ങ്ങി. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ (എ​എ​ഐ​ബി) നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ബ്ലാ​ക്ക് ബോ​ക്സു​ക​ൾ​ക്ക് പു​റ​മെ കോ​ക്ക്പി​റ്റ് വോ​യ്സ് റി​ക്കാ​ർ​ഡ​ർ (സി​വി​ആ​ർ), ഫ്ലൈ​റ്റ് ഡാ​റ്റ റി​ക്കാ​ർ​ഡ​ർ (എ​ഫ്ഡി​ആ​ർ) എ​ന്നി​വ​യു​ടെ വി​ശ​ക​ല​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
വി​മാ​ന​ത്തി​ൽ ഒ​രു ബ്ലാ​ക്ബോ​ക്സി​ൽ​നി​ന്നു ക്രാ​ഷ് പ്രൊ​ട്ട​ക്‌​ഷ​ൻ മൊ​ഡ്യൂ​ൾ (സി​പി​എം) സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ത്ത​താ​യും മെ​മ്മ​റി മോ​ഡ്യൂ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ എ​എ​ഐ​ബി​യു​ടെ ലാ​ബി​ൽ ബു​ധ​നാ​ഴ്ച ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് എ​ടു​ത്ത​താ​യും ഡി​ജി​സി​എ ഇ​ന്ന​ലെ അ​റി​യി​ച്ചു.


ബ്ലാ​ക്ക് ബോ​ക്സ്, സി​വി​ആ​ർ, എ​ഫ്ഡി​ആ​ർ തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.
അപ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ദു​ര​ന്ത​ത്തി​ന് മു​ൻ​പു​ണ്ടാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, വി​മാ​ന​ത്തി​ലെ സാ​ഹ​ച​ര്യം, പൈ​ല​റ്റ് ന​ൽ​കി​യ നി​ർ​ദേ​ശം, കോ​ക്പി​റ്റി​ലെ സം​ഭാ​ഷ​ണം, വി​മാ​ന​ത്തി​നു​ള്ളി​ലെ മു​ന്ന​റി​യി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ബ്ലാ​ക് ബോ​ക്സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ മ​ന​സി​ലാ​ക്കാം. വി​മാ​ന​ത്തി​ലെ ര​ണ്ട് ബ്ലാ​ക് ബോ​ക്സു​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. 

ഇ​തോ​ടൊ​പ്പം വി​മാ​ന​ത്തി​ൽ ഇ​ന്നും ക​ണ്ടെ​ടു​ത്ത സി​വി​ആ​ർ, എ​ഫ്ഡി​ആ​ർ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം, സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


ജൂ​ണ്‍ 13ന് ​എ​ഫ്ഡി​ആ​റും 16ന് ​സി​വി​ആ​റും ക​ണ്ടെ​ടു​ത്ത​ത്തി​രു​ന്നു. വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ജൂ​ണ്‍ 24നാ​ണ് ഇ​വ​യെ​ല്ലാം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ബ്ലാ​ക് ബോ​ക്സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ബ്ലാ​ക് ബോ​ക്സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ വ്യോ​മ​യാ​ന മ​ന്ത്രി​ത​ന്നെ ഇ​ത് നി​ഷേ​ധി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.


എ​എ​ഐ​ബി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ഒ​രു വ്യോ​മ​യാ​ന വി​ദ​ഗ്ധ​ൻ, എ​യ​ർ ട്രാ​ഫി​ക് ക​ണ്‍ട്രോ​ളി​ൽ​നി​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ, വി​മാ​ന നി​ർ​മാ​ണ ക​ന്പ​നി​യു​ടെ മാ​തൃ​രാ​ജ്യ​ത്ത് (യു​എ​സ്എ) നി​ന്ന് നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബോ​ർ​ഡി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. അ​ന്ത​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം: ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു​വീ​ണ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787-8 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബോ​ർ​ഡും ചേ​ർ​ന്നാ​ണ് ബ്ലാ​ക്ക് ബോ​ക്സി​ലെ മെ​മ്മ​റി മോ​ഡ്യൂ​ളി​ലെ വി​വ​ര​ങ്ങ​ൾ എ​ടു​ത്ത​ത്.

ഈ ​വി​വ​ര​ങ്ങ​ൾ ദി​ല്ലി​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ജൂ​ൺ 13ന് ​വി​മാ​നം പ​തി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ ഭാ​ഗം ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഭാ​ഗം ജൂ​ൺ 16ന് ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

National

ബോം​ബ് ഭീ​ഷ​ണി: ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ന് റി​യാ​ദി​ൽ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ്

ന്യൂ​ഡ​ല്‍​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ല​ണ്ട​നി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ന്ന എ​യ​ര്‍​ഇ​ന്ത്യ (എ​ഐ​സി 114) വി​മാ​ന​മാ​ണ് സൗ​ദി​യി​ലെ റി​യാ​ദി​ൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

ശു​ചി​മു​റി​യി​ലെ ടി​ഷ്യു പേ​പ്പ​റി​ല്‍ നി​ന്നാ​ണ് വി​മാ​ന​ത്തി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തോ​ടെ, വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യും യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ല​ഗേ​ജു​ക​ള്‍ പോ​ലു എ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ച്ചി​ല്ല.

തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം എ​ത്ര​യും വേ​ഗം വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Business

വിമാന ജീവനക്കാർക്കുള്ള ഡ്യൂട്ടി സമയപരിധി ലംഘിച്ചതിന് എയർ ഇന്ത്യക്ക് നോട്ടീസ്


സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​മാ​​​ന​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ഡ്യൂ​​​ട്ടി സ​​​മ​​​യ​​​പ​​​രി​​​ധി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തി​​​ന് എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്ക് കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി ഡി​​​ജി​​​സി​​​എ. നി​​​ല​​​വി​​​ൽ ഒ​​​രു ദി​​​വ​​​സം പ​​​ത്തു മ​​​ണി​​​ക്കൂ​​​റാ​​​ണ് വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കാ​​​വു​​​ന്ന പ​​​ര​​​മാ​​​വ​​​ധി യാ​​​ത്രാ​​​സ​​​മ​​​യ​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്നു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ട​​​ബി​​​ൾ മാ​​​നേ​​​ജ​​​ർ​​​ക്ക് ഡി​​​ജി​​​സി​​​എ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. മേ​​​യ് 16നും 17​​​നും എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു-​​​ല​​​ണ്ട​​​ൻ വി​​​മാ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ട​​​ബി​​​ൾ മാ​​​നേ​​​ജ​​​ർ പ​​​ത്തു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ ഡ്യൂ​​​ട്ടി​​​സ​​​മ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന് നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​മ​​​യ​​​പ​​​രി​​​ധി ലം​​​ഘി​​​ച്ച​​​തി​​​ന് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു.

National

അന്താരാഷ്‌ട്ര സർവീസുകൾ വെട്ടിക്കുറച്ചു എയറിൽനിന്നിറങ്ങി എയർ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്നു​മു​ത​ൽ ജൂ​ലൈ 15 വ​രെ 38 അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും മൂ​ന്ന് വി​ദേ​ശ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. വൈ​ഡ് ബോ​ഡി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​സ​ർ​വീ​സു​ക​ൾ 15 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്.

ഡ​ൽ​ഹി - ന​യ്റോ​ബി റൂ​ട്ടി​ലെ നാ​ല് സ​ർ​വീ​സു​ക​ളും അ​മൃ​ത്‌​സ​ർ -​ ല​ണ്ട​ൻ, ഗോ​വ -​ ല​ണ്ട​ൻ റൂ​ട്ടി​ലെ മൂ​ന്നു​വീ​തം സ​ർ​വീ​സു​ക​ളു​മാ​ണ് അ​ടു​ത്ത​മാ​സം 15 വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്.


ഇ​തി​നു​പു​റ​മെ വ​ട​ക്കേ അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ, കി​ഴ​ക്ക​ൻ ഏ​ഷ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന​തും തി​രി​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​യ 38 സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

ഇ​റാ​ൻ - ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് മി​ഡി​ൽ ഈ​സ്റ്റി​ലെ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തി​നാ​ൽ അ​ധി​ക​നേ​രം പ​റ​ക്ക​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ലും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.

യാ​ത്ര മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ പൂ​ർ​ണ റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യാ​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സു​ക​ളും കാ​ര്യ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​തും റ​ദ്ദാ​ക്കു​ന്ന​തും​മൂ​ലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.


ചെ​ന്നൈ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളെ​യാ​ണ് ഈ ​പ്ര​ശ്നം കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ പൂ​ന​യി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ മ​ട​ക്ക​യാ​ത്ര റ​ദ്ദാ​ക്കി​യ​താ​യും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​താ​യും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം: ര​ഞ്ജി​ത​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ല്ല

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സ് ര​ഞ്ജി​ത നാ​യ​രു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ല. ഫ​ലം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തു​വ​രെ 125 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഹ​ർ​ഷ് സം​ഘ്‌​വി പ​റ​ഞ്ഞു. 124 പേ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. 83 മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി​യെ​ന്നും സം​ഘ്‌​വി അ​റി​യി​ച്ചു. ഗാ​ന്ധി​ന​ഗ​റി​ലെ ഫോ​റ​ൻ​സി​ക് സ‍​യ​ൻ​സ് ല​ബോ​റ​ട്ട​റി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ള്ള​ത് നൂ​റി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. വി​മാ​നം ത​ക​ർ​ന്ന് 274 പേ​ർ മ​രി​ച്ചെ​ന്നാ​ണ് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ 241 പേ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ൽ ഇ​റ​ക്കി

കോ​ൽ​ക്ക​ത്ത: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ വീ​ണ്ടും സാ​ങ്കേ​തി​ക ത​ക​രാ​ർ. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത വ​ഴി മും​ബൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന്, കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ബാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി വി​മാ​നം പ​രി​ശോ​ധി​ച്ചു. വി​മാ​ന​ത്തി​ന്‍റെ ഇ​ട​തു വ​ശ​ത്തെ എ​ൻ​ജി​നി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ക്യാ​പ്റ്റ​ൻ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ശ​യി​ച്ച് തി​രി​ച്ചി​റ​ക്കി​യി​രു​ന്നു.

National

ക​ണ്ണീ​ർ​തൂ​കി രാ​ജ്യം; 294 പേ​ർ മ​രി​ച്ചെ​ന്നു സ്ഥി​രീ​ക​ര​ണം, 12 പേ​രു​ടെ നി​ല ഗു​രു​ത​രം

അ​ഹ​മ്മ​ദാ​ബാ​ദ്: രാജ്യത്തെ നടുക്കിയ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 294 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ 241 പേ​രും മ​രി​ച്ച​തി​നു പു​റ​മെ, 24 പ്ര​ദേ​ശ​വാ​സി​ക​ളും മ​രി​ച്ചു. ഇ​വ​രി​ൽ അ​ഞ്ചു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 12 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. കൂ​ടു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ കാ​ണാ​നി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ല​തും തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ​തി​നാ​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ വി​ട്ടു​കൊ​ടു​ക്കൂ. ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണം ന​ട​ക്കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന.

ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തു.

അ​തി​നി​ടെ, വി​മാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ വീ​ഡി​യോ റെ​ക്കോ​ർ‍​ഡ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്ത് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഗു​ജ​റാ​ത്ത് എ​ടി​എ​സ് ഡി​വി​ആ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഫോ​റ​ൻ​സി​ക് ലാ​ബി​ന് കൈ​മാ​റും.

വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ന്‍​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്‌​സി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണു ബ്ലാ​ക്ക് ബോ​ക്സ്. അ​പ​ക​ടം ന​ട​ന്ന് ഒ​ന്പ​തു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.38നാ​ണ് എ​യ​ര്‍ എ​ന്ത്യ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു ക​ത്തി. ര​ണ്ട് പൈ​ല​റ്റു​മാ​രും പ​ത്ത് കാ​ബി​ന്‍ ക്രൂ​വും യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെ​ടെ 242 പേ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 169 പേ​ര്‍ ഇ​ന്ത്യ​ക്കാ​രും 53 പേ​ര്‍ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഏ​ഴ് പോ​ര്‍​ച്ചു​ഗീ​സ് പൗ​ര​ന്മാ​രും ഒ​രാ​ൾ ക​നേ​ഡി​യ​ന്‍ പൗ​ര​നു​മാ​ണ്.

യാ​ത്ര​ക്കാ​രി​ൽ 11 കു​ട്ടി​ക​ളും ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ വി​ശ്വാ​സ് കു​മാ​ര്‍ ര​മേ​ഷ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. എ​ജ​ർ​ജ​ൻ​സി എ​ക്സി​റ്റ് വ​ഴി​യാ​ണ് വി​ശ്വാ​സ് കു​മാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

ഗു​ജ​റാ​ത്ത് മു​ൻ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു മ​ല​യാ​ളി​യും മ​രി​ച്ചു. യു​കെ​യി​ൽ ന​ഴ്‌​സാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ര​ഞ്‌​ജി​ത ജി. ​നാ​യ​രാ​ണു മ​രി​ച്ച മ​ല​യാ​ളി.

Kerala

വി​ദേ​ശ​ത്തു​ള്ള സ​ഹോ​ദ​ര​ൻ എ​ത്തും; ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

പ​ത്ത​നം​തി​ട്ട: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്സ് ര​ഞ്ജി​ത ഗോ​പ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.

വി​ദേ​ശ​ത്തു​ള്ള ര​ഞ്ജി​ത​യു​ടെ സ​ഹോ​ദ​ര​ൻ ര​തീ​ഷ് ഇ​ന്ന് പു​ല്ലാ​ട്ടെ വീ​ട്ടി​ലെ​ത്തും. തു​ട​ർ​ന്ന് തി​രു​വ​ല്ല ത​ഹ​സി​ൽ​ദാ​റി​ൽ നി​ന്ന് രേ​ഖ​ക​ൾ കൈ​പ്പ​റ്റി​യ​ശേ​ഷം മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ ര​ഞ്ജി​ത്തി​നൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും.

പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് കു​റു​ങ്ങ​ഴ​ക്കാ​വ് കൊ​ഞ്ഞോ​ൺ കു​ടും​ബാം​ഗ​വും ല​ണ്ട​നി​ല്‍ ന​ഴ്‌​സു​മാ​യ ര​ഞ്ജി​ത ജി. ​നാ​യ​ർ (38) നാ​ട്ടി​ല്‍ വ​ന്ന് തി​രി​കെ മ​ട​ങ്ങ​വേ​യാ​ണ് ദു​ര​ന്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് ചെ​ന്നൈ വ​ഴി​യാ​ണ് ര​ഞ്ജി​ത അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ഞ്ജി​ത ഒ​രു വ​ർ​ഷം മു​മ്പാ​ണ് ല​ണ്ട​നി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്. മൂ​ത്ത മ​ക​ൻ ഇ​ന്ദു​ചൂ​ഡ​ൻ പു​ല്ലാ​ട് എ​സ്‌​വി ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ലും മ​ക​ൾ ഇ​ന്ദി​ത ഇ​ര​വി​പേ​രൂ​ർ ഒ​ഇ​എം സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

Latest News

Corehub Up